ജീവിതത്തിന്റെ ഒട്ടേറെ തലങ്ങളിൽ നിലനിന്നിരുന്ന സാധാരണത്വത്തെ ഈ പകർച്ചവ്യാധി അട്ടിമറിച്ചുകളഞ്ഞു. ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന സാവധാനത്തിലുള്ള പുരോഗതിയെ പിന്നോട്ട് വലിക്കുന്ന തരത്തിൽ അത് ഭീഷണി ഉയർത്തുന്നു. മെച്ചപ്പെട്ട ജീവിതം അനുഭവിച്ച ഒട്ടേറെപ്പേർ ഇപ്പോൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചുവെന്ന് കരുതിയ ഒരു ലോകത്തിലേക്ക് ഒറ്റയടിക്ക്, തിരികെ തള്ളപ്പെടുമെന്ന വീക്ഷണഗതിയെ അഭിമുഖീകരിക്കുന്നു.
അഭിവൃദ്ധി തേടി നഗരങ്ങളിലേക്ക് കുടിയേറിയവർ ഇപ്പോൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് നിയമം (എംജിഎൻആർജിഎ) നിലനിൽക്കുന്ന അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നു.
സേവനമേഖലയിലെ ഒട്ടേറെപ്പേരുടെ ജീവിത സാഹചര്യങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു – എന്തെന്നാൽ സേവനങ്ങൾ സംഭരിക്കാനോ മുൻകാല പ്രാബല്യത്തോടെ ഉപഭോഗം സാധ്യമാക്കാനോ സാധിക്കുകയില്ല. ഈ അലകൾ അനിവാര്യമായ രീതിയിൽ തന്നെ രാഷ്ട്രീയ ലോകത്തും നിർഗമിക്കും.
രാഷ്ട്രീയം, അതിന്റെ പ്രകൃതം കൊണ്ട് തന്നെ, ഒരു സ്പർശപരമായി-അനുഭവേദ്യപ്പെടേണ്ട ഒരു അഭ്യാസമാണ് – ഒരു സമ്പർക്ക കായിക ഇനം. രാഷ്ട്രീയക്കാരാണ് “കർത്താക്കൾ” – അവർ ജനങ്ങളുമായി മുഖാമുഖം കാണുന്നു, ചെറിയ പരിപാടികൾ മുതൽ വലിയ ജാഥകൾ വരെ നടത്തുന്നു, ദൈനംദിന സമ്പർക്കങ്ങളുടെ ഒരു നേർ ധാര കൈകാര്യം ചെയ്യുന്നു. അവർ ജനങ്ങൾക്കിടയിൽ കാണപ്പെടണം. അവർക്ക്, ജനങ്ങളുമായുള്ള ഇടപെടലും അവരിൽ നിന്നുള്ള പ്രതികരണങ്ങളുമാണ് അവർക്ക് ഊർജ്ജദായകമായി ഭവിക്കുന്ന കാര്യങ്ങൾ.
പകർച്ചവ്യാധി ചെയ്തത് ഇവയെല്ലാം മാറ്റിമറിക്കുക എന്ന പ്രവർത്തിയാണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം, സാമൂഹിക അകലം അർത്ഥമാക്കുന്നത് ആളുകളുമായുള്ള സമ്പർക്കം ഏറെ പരിമിതപ്പെടുന്നു എന്നതാണ്. വലിയ കൂടിച്ചേരൽ പാടെ പാടില്ല.
പുറത്ത് പോകുന്നതും ആളുകളുമായി ഇടപഴകുന്നതും ഇപ്പോൾ ആപത് സാധ്യതാ വിശകലനത്തിൻ്റെ ആവശ്യകത ഉളവാക്കുന്നു.
ഒരു തെരെഞ്ഞെടുപ്പ് വരികയാണെങ്കിൽ, വെല്ലുവിളികൾ ഉയർന്ന് വരും. ഒരു പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ പ്രചാരണ പരിപാടികൾ എങ്ങനെ പ്രാവർത്തികമാകും? ഒരു തുറസ്സായ മൈതാനത്ത് പതിനായിരങ്ങൾ ഏകസ്വരത്തിൽ ഉച്ചരിക്കുന്ന അനുഭവം ഉളവാക്കുന്ന ഓളം ഒരൊറ്റ മൊബൈൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ സാധ്യമാകുമോ?
ഈ പശ്ചാത്തലത്തിൽ, മഹാമാരിയ്ക്ക് ശേഷമുള്ള രാഷ്ട്രീയം ഏത് വിധത്തിലുള്ളതായിരിക്കും? ഡിജിറ്റൽ-ഫസ്റ്റ് വോട്ടറിന്റെ പ്രഭാവം രാഷ്ട്രീയക്കാരിലും അവരുടെ പാർട്ടികളിലും സ്വാധീനം ചെലുത്തുന്നത് എപ്രകാരമായിരിക്കും? ഇതിനകം തന്നെ ബലവാന്മാരായവർ കൂടുതൽ ശക്തി നേടുമോ അല്ലെങ്കിൽ ഇത് ഒരു പുതുതായി വെല്ലുവിളികൾ ഉയർത്തുന്നവരെ സൃഷ്ടിക്കുമോ?
തുടങ്ങുന്നതിനായി, കഴിഞ്ഞ ദശകങ്ങളിൽ രാഷ്ട്രീയം എങ്ങനെ മാറ്റങ്ങൾക്ക് വിധേയമായി എന്ന് നമുക്ക് നോക്കാം, ഡിജിറ്റലായി സംസാരിക്കുന്നു.
ടെക് ന്റെ ഉദയം
2009 തെരെഞ്ഞെടുപ്പിൽ SMS, അതിർത്തികൾ കടക്കുന്ന വിധത്തിലുള്ള വോയിസ് കോളുകൾ എന്നിവയുടെ ഉപയോഗം വലിയ രീതിയിൽ കണ്ടു. പക്ഷേ ഏറിയ മേഖലയിലും, രാഷ്ട്രീയം അതിന്റെ ഓഫ്‌ലൈൻ ഡൊമൈനിൽ തന്നെയായിരുന്നു – വലിയ ജാഥകൾ, പരമ്പരാഗത മാധ്യമങ്ങൾ, ശബ്ദമുഖരിതമായ ഭൗതിക സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന പ്രചാരണം തുടങ്ങിയവ അധികാരം ചെലുത്തുന്ന തരത്തിൽ.
2014 ഓടെ, സമൂഹ മാധ്യമങ്ങളെ ഏറ്റെടുക്കുന്ന അവസ്ഥ വളർന്നു വന്നു. പ്രചാരണവേലയുടെ ഒരു അതിപ്രധാന ഘടകമായി ഫെയ്സ്‌ബുക്ക് മാറി. ഡാറ്റ അതിന്റെ ഭാഗം അഭിനയിച്ചു തുടങ്ങി- അനുകൂലമായ ഫലങ്ങൾ ഉണ്ടാകുന്നതിനായി ഏതൊക്കെ സീറ്റുകൾ, ബൂത്തുകൾ, വോട്ടർമാർ ലക്ഷ്യം വയ്ക്കണം എന്ന് തിരിച്ചറിഞ്ഞുകൊണ്ട്. (വെളിപ്പെടുത്തൽ : നിറ്റിസെണ്ട്രൽ പോലുള്ള മാധ്യമ വേദികളിലൂടെ ഞാനും ഈ തെരെഞ്ഞെടുപ്പിൽ ഒരു അഭിനേതാവായിരുന്നു.)
വാട്ട്സ്ആപ്പ്, ട്വിറ്റർ, ഫെയ്സ്‌ബുക്ക് തുടങ്ങിയവയുടെ വ്യാപക ഉപയോഗത്തിലൂടെ ഡിജിറ്റലായിട്ടുള്ള ഒരു വ്യാപൃത കോവണി അടയാളപ്പെടുത്തിക്കൊണ്ടാണ് 2019 തെരെഞ്ഞെടുപ്പ് സ്ഥിതി മെച്ചപ്പെടുത്തിയത്. അതായിരുന്നു ഇന്ത്യയുടെ ആദ്യത്തെ “സമൂഹ മാധ്യമ തെരെഞ്ഞെടുപ്പ്”. ബിജെപി യ്ക്ക് അവരുടെ നമോ ആപ്പ് ആണ് ഉണ്ടായിരുന്നതെങ്കിൽ, കോൺഗ്രസിന് ആ സ്ഥാനത്തുണ്ടായിരുന്നത് ശക്തി ആയിരുന്നു. വോട്ടർമാർക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അനുയായികൾക്ക് സന്ദേശം എത്തിക്കാൻ കഴിയുന്ന ഇടനിലക്കാരെ (പാർട്ടി പ്രവർത്തകരും പ്രചോദനം ഉൾക്കൊണ്ട വോളന്റിയർമാരും) ശാക്തീകരിക്കുക എന്നതായിരുന്നു ആ കളിയുടെ പേര്.
വോട്ടർമാരെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം: വിശ്വസ്തർ (അല്ലെങ്കിൽ പ്രതിജ്ഞാബദ്ധരായ വോട്ടർമാർ), ഒരു ചേരിയിലും പെടാത്തവർ (അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി നിൽക്കുന്ന വോട്ടർമാർ), വോട്ടർമാരല്ലാത്തവർ. ഇതിൽ വ്യക്തത വരുമ്പോൾ, മൂന്ന് ബക്കറ്റുകളിൽ ഓരോന്നും വോട്ടർമാരിൽ ഏകദേശം മൂന്നിലൊന്ന് വരും. 2019 ലോകസഭാ തെരെഞ്ഞെടുപ്പിൽ, ഏകദേശം 27 കോടി ആളുകൾ വോട്ട് ചെയ്തില്ല. ലോക്‌നിധി യുടെ പോസ്റ്റ്-പോൾ സർവ്വേ പ്രകാരം, വോട്ട് ചെയ്തവരിൽ, ഏതാണ് പകുതിയോളം പേർ അവരുടെ മനസാക്ഷിയെ സജ്ജമാക്കിയത് പ്രചാരണ സമയത്ത് അല്ലെങ്കിൽ അവർ വോട്ട് രേഖപ്പെടുത്തുന്നതിനു ദിവസങ്ങൾക്ക് അല്ലെങ്കിൽ മണിക്കൂറുകൾക്ക് മുൻപായിരുന്നു. അത് നമ്മെ വിശ്വസ്തർക്കൊപ്പം വിടുന്നു – അവർക്ക് സ്ഥാനാർത്ഥി എന്നത് ഒരു പ്രശ്‌നമല്ല; പാർട്ടി ചിഹ്നം മാത്രമാണ് അവർക്ക് പ്രധാനം.
അത്തരത്തിൽ, 90 കോടി വോട്ടർമാരെ നമുക്ക് പൊതുവെ 30-30-30 എന്ന വിധത്തിൽ വിഭജിക്കാം: വോട്ടുചെയ്യുകയും, ചെയ്യുന്ന വോട്ട് അവരവരുടെ പ്രിയപ്പെട്ട പാർട്ടിയുടെ ചിഹ്നത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുകയും ചെയ്യുന്ന 30 കോടി വിശ്വസ്തർ, ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ പോളിംഗ് ദിവസം വരെ കാത്തിരിക്കുന്ന ഒരു ചേരിയിലും പെടാത്ത (നോൺ-അലൈൻ (എൻഎ)) 30 കോടി പേർ, വോട്ട് ഒഴിവാക്കുന്ന 30 കോടി പേർ (നോൺ-വോട്ടേഴ്സ് (എൻവി)).
രാഷ്ട്രീയക്കാർ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി, NA, NV വിഭാഗങ്ങളെ എങ്ങനെ ആകർഷിക്കും എന്നതായിരിക്കും. തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കാൻ കഴിയുന്നവരായ എൻഎ യെക്കുറിച്ച് ചിന്തിക്കുക – അവർ 2019 ൽ ബിജെപി ക്ക് അസാധാരണമായ വിജയം പ്രദാനം ചെയ്തു (2019 -ൽ 303 സീറ്റുകളിൽ 230 എണ്ണം ബിജെപി നേടി, 50% ത്തിൽ കൂടുതൽ വോട്ട് വിഹിതത്തോടെ; 1984 ലെ വിജയസമയത്ത് കോൺഗ്രസിന് ലഭിച്ചതിനെക്കാളും വിജയ ശതമാനവും മികച്ചതായിരുന്നു.)
NA വോട്ടർമാർ നിർണ്ണായകമാണ് എന്തെന്നാൽ അവർ ആകർഷിക്കപ്പെടേണ്ടതുണ്ട്. ഹവ നിർണ്ണായകമാണ് – ഇത് സംഭവിക്കുന്ന വിവിധ കാര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഒരു മഹാമാരിയൽ ഒതുക്കപ്പെട്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ, ഈ വോട്ടർമാരെ എങ്ങനെ പ്രചോദിതരാക്കും എന്നത് വലിയ ചോദ്യമായി മാറുന്നു.
എൻവി വിഭാഗവും പ്രാധാന്യമർഹിക്കുന്നു – അവർ മനസ്സ് മാറ്റാനും വോട്ടുചെയ്യാനും തീരുമാനിക്കുകയാണെങ്കിൽ. അവരെ കുറിച്ച് പ്രവചിക്കാൻ പ്രയാസമാണ്, കുറച്ച് ആശ്ചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. നിരവധി കുടിയേറ്റക്കാർ ഇപ്പോൾ അവരുടെ ഗ്രാമങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട് – അവർ അവിടെ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. മിക്ക തെരെഞ്ഞെടുപ്പുകളിലും, കുറച്ചുപേർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ചെന്ന് വോട്ടുചെയ്യാൻ മടിക്കുന്നവരാണ്. ഇപ്പോൾ വോട്ട് ചെയ്താൽ ഏത് വശത്തേക്കായിരിക്കും അവർ ചായുക? ചെറുപ്പക്കാർക്കും ഇത് ബാധകമാണ് – ഇപ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയ പലരും വോട്ടർമാരായി രജിസ്റ്റർ ചെയ്യപ്പെടാൻ സാധ്യതയുള്ളവരാണ്.
ഓരോ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അടിസ്ഥാനകാര്യങ്ങൾ സ്ഥിരമാണ്: ശരിയായ വോട്ടർമാരെ തിരിച്ചറിയുകയും, രജിസ്റ്റർ ചെയ്യിക്കുകയും, പ്രേരിപ്പിക്കുകയും, അവരിൽ പരിണാമം ഉണ്ടാക്കുകയും ചെയ്യുക. ഡാറ്റയുടെയും ഡിജിറ്റലിന്റെയും ലോകം ചെയ്യുന്നത് ലക്ഷ്യം വയ്ക്കൽ പ്രക്രിയയിൽ കൃത്യത കൈവരിക്കുക എന്നതാണ്. വരാനിരിക്കുന്ന മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ സാങ്കേതികവിദ്യയാൽ കൂടുതൽ സ്വാധീനിക്കപ്പെടുകയും പരിവർത്തന വിധേയമാകുകയും ചെയ്യുന്ന ലോകമാണിത്.
ഡിജിറ്റൽ രാഷ്ട്രീയക്കാർ
പകർച്ചവ്യാധി ബാധിച്ചിരിക്കുന്ന ഇന്ത്യയിൽ, ഒരു സ്മാർട്ട് ഫോൺ ഇല്ലാതെ ജീവിതം ഏതാണ്ട് അസാധ്യമായിരിക്കുന്ന സമയമാണിത്. ട്രെയിനിൽ കയറണമെന്നുണ്ടെങ്കിൽ – നിങ്ങളുടെ പക്കൽ ആരോഗ്യ സേതു ആപ്പ് ആവശ്യമാണ്. പഠിക്കണമെന്നുണ്ടെങ്കിൽ – സ്കൂൾ ഇപ്പോൾ ഓൺലൈൻ ആണ്. എവിടെയാണ് ആസ്പത്രി കിടക്കകൾ ലഭ്യമാണെന്ന് പരിശോധിക്കണമെന്നുണ്ടെങ്കിൽ – ആപ്പ് നിങ്ങളോട് പറയും. ഒരു സ്റ്റോർ സന്ദർശിക്കുന്നത് മൂലമുള്ള അപകടസാധ്യത ഒഴിവാക്കി എന്തെങ്കിലും ഓർഡർ ചെയ്യണമെന്നുണ്ടെങ്കിൽ- അതിനും ഒരു ആപ്പ് ലഭ്യമാണ്. വെറുതെ സമയം ചിലവഴിക്കണമെന്നുണ്ടെങ്കിൽ – അതിനു വേണ്ടിയും നിരവധി ആപ്പുകൾ ഉണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ, ഇന്ത്യ ഡിജിറ്റൽ ശിലാ യുഗത്തിലായിരുന്നു. ജിയോയുടെ വരവും തുടർന്നുള്ള വിലയുദ്ധങ്ങളും മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും വിലകുറഞ്ഞ ഡാറ്റയുള്ള മിതമായ നിരക്കിലുള്ള ഫോൺ പ്രാപ്തമാകാനുള്ള അവസരം സൃഷ്ടിച്ചു. ഈ ഡിജിറ്റൽ അടിത്തറയാണ് രാഷ്ട്രീയക്കാർക്ക് അവരുടെ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഇപ്പോൾ ഒരു ഉത്തോലക ശക്തിയായി വർത്തിക്കുന്നത്.
അടിസ്ഥാന തലത്തിൽ, രാഷ്ട്രീയക്കാർക്ക് അഞ്ച് പ്രധാന ജോലികൾ ചെയ്യാനുണ്ട്: തൊഴിലാളികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു ശ്രേണി കൈകാര്യം ചെയ്യുക; അവരുടെ മണ്ഡലങ്ങളിലെ വോട്ടർ ഫയൽ തയ്യാറാക്കുക; പിന്തുണയേകുന്നവരുടെ (വിശ്വസ്തരും ഒരു ചേരിയിലും പെടാത്ത കുറച്ച് പേരും) സന്ദേശം വ്യാപകമായി ലഭിക്കുന്നതിന് അവരുമായി ആശയവിനിമയം നടത്തുക; വോട്ടർമാരുടെ വിഷമ ഘട്ടങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് അഭിപ്രായം ആരായുക; തെരെഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പിനായി ബൂത്തുകൾ കൈകാര്യം ചെയ്യുക.
ഇപ്പോൾ ഈ ജോലികൾ ഓരോന്നും കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ ഡിജിറ്റലിന് അവരെ സഹായിക്കാനാകും. ഇടപഴകൽ പിന്തുടരുന്നതിന് വേണ്ടി കോർപ്പറേറ്റ് ലോകവും ബിസിനസ്സുകളും സൃഷ്ടിക്കുന്ന കസ്റ്റമർ റിലേഷൻഷിപ് മാനേജ്‌മെന്റ് (സിആർഎം) സംവിധാനങ്ങൾക്ക് നിരവധി സമാന്തര രൂപങ്ങളുണ്ട്. രാഷ്ട്രീയവും ബിസിനസും തമ്മിലുള്ള ഒരു വലിയ വ്യത്യാസം എന്താണെന്ന് വച്ചാൽ, രാഷ്ട്രീയത്തിൽ രണ്ടാമതായി വരുന്നതിന് സമ്മാനങ്ങളൊന്നുമില്ല-പറ്റിയ പിശക് എന്താണെന്ന് കണ്ടെത്തിയും അടുത്ത തെരെഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ നടത്തിയും ഒരാൾക്ക് അഞ്ച് വർഷം ചെലവഴിക്കേണ്ടിവരുന്നു.
ഈ വിജയി-എല്ലാം- സ്വന്തമാക്കുന്ന രാഷ്‌ട്രീയത്തിന്റെ ലോകത്തിൽ, ഇപ്പോൾ വ്യതിരിക്തത സൃഷ്ടിക്കുന്നത് ഡിജിറ്റൽ ആയിരിക്കും. വോട്ടർമാർ ഇതിനോടകം തന്നെ അവരുടെ മറ്റ് പ്രവർത്തനങ്ങൾ ഡിജിറ്റൽ ആക്കി കഴിഞ്ഞു – ഇനി രാഷ്ട്രീയക്കാരുടെ സമയമാണ്, ഡിജിറ്റൽ-ആദ്യം എന്ന നിലയിലേക്ക് മാറുന്നതിന് വേണ്ടി.
ഈ ഓഫ്‌ലൈൻ-ടു-ഓൺലൈൻ മാറ്റം, ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന നിരവധി ബിസിനസുകൾക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഭവിച്ചതിനെ പ്രതിഫലിപ്പിക്കുന്നു. പല ബിസിനസുകൾക്കും, ഇത് ഓമ്‌നിചാനൽ ആയിരിക്കുക എന്നതിനെക്കുറിച്ച് മാത്രമല്ല – അവ ഓൺലൈനിൽ മാത്രമായിരിക്കണം എന്നതിനെ പറ്റിയും കൂടിയാണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളവും, ഇതേ കഥ തന്നെയായി തീരാൻ പോകുകയാണ്. നേരിട്ടുള്ള സമ്പർക്കത്തെക്കുറിച്ച് ജാഗ്രത പുലർത്തുന്ന ലോകത്ത്, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, വോട്ടർമാർ എന്നിവരുമായുള്ള സമ്പർക്കമുഖം ഡിജിറ്റലിലേക്ക് മാറേണ്ടതുണ്ട്.
ഒരു ഡാറ്റാബേസ്, മൂന്ന് ആപ്പുകൾ
രാഷ്ട്രീയക്കാർക്ക് ചെയ്ത് തീർക്കേണ്ട അഞ്ച് ജോലികൾ ചെയ്യാൻ ഡിജിറ്റൽ രാഷ്ട്രീയത്തിന് ഒരു ഡാറ്റാബേസും മൂന്ന് ആപ്പുകളും ആവശ്യമാണ്. സ്റ്റാർട്ടിംഗ് പോയിന്റ് വോട്ടർ ഡാറ്റാബേസ് ആയിരിക്കണം. നിരവധി രാഷ്ട്രീയക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി ഇവ കെട്ടിപ്പടുക്കുന്ന ഉദ്യമം തുടങ്ങിയിട്ടുണ്ട്. എല്ലാ ആശയവിനിമയങ്ങളുടെയും ഇടപെടലുകളുടെയും കേന്ദ്രമായി ഇപ്പോൾ ഇത് മാറും.
ഈ ഡാറ്റാബേസ് നിരവധി വർഷങ്ങളായി ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന ബ്രാൻഡുകൾ ഉപയോഗിക്കുന്ന കസ്റ്റമർ ഡാറ്റാ പ്ലാറ്റ്‌ഫോമിന് (സിഡിപി) സമാനമാണ്. സിഡിപി എല്ലാ കസ്റ്റമർ ഡാറ്റയും ഒരൊറ്റ ശേഖരത്തിലേക്ക് സമാഹരിക്കുന്നു. ഐഡന്റിറ്റി (പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ), ഡെമോഗ്രാഫിക് വിവരങ്ങൾ (പ്രായം, ലിംഗഭേദം, സ്ഥാനം), പെരുമാറ്റ സംബന്ധമായ ഡാറ്റ (ആപ്പിലോ വെബ്‌സൈറ്റിലോ ചെയ്ത പ്രവർത്തനങ്ങൾ), ഇടപാട് സംബന്ധമായ ഡാറ്റ (നടത്തിയ എല്ലാ വാങ്ങലുകളുടെയും വിശദാംശങ്ങൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരുമിച്ച് നോക്കിയാൽ, സിഡിപി എല്ലാ ഉപഭോക്താക്കളുടെയും ഏകീകൃതമായ ഒരു ദൃശ്യത പ്രദാനം ചെയ്യുന്നു.
രാഷ്ട്രീയക്കാർക്ക്, വോട്ടർ ഫയൽ ആണ് സിഡിപിയ്ക്ക് തത്തുല്ല്യമായിട്ടുള്ളത്. ഓരോ വോട്ടറെയും സംബന്ധിച്ച്, എല്ലാ വിവരങ്ങളും സംയോജിപ്പിച്ച് ഒരൊറ്റ ഡാറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതുണ്ട് – വോട്ടർ ഐഡി, മൊബൈൽ നമ്പർ, ലോയൽറ്റി ലെവൽ, വോട്ടുചെയ്യാനുള്ള സാധ്യത. വോട്ടർ രേഖകൾക്കൊപ്പം, രാഷ്ട്രീയക്കാരന് സ്ഥലത്തെക്കുറിച്ചും വോട്ടർമാർക്ക് എന്ത് പദ്ധതികളാണ് പ്രയോജനകരമായത് എന്നതിനെ പറ്റിയും വിവരങ്ങൾ ആവശ്യമാണ്. ഈ സജ്ജീകരണങ്ങളോടെ, ഓരോ വോട്ടറുമായി വ്യക്തിഗതമായി ആശയവിനിമയം നടത്താൻ രാഷ്ട്രീയക്കാരന് ഇപ്പോൾ സാധ്യമാണ് – ബിസിനസുകൾ അവരുടെ ഉപഭോക്താക്കളുമായി ചെയ്യുന്നത് എന്തോ അതുപോലെയുള്ളത്.
ഡാറ്റാബേസ് സജ്ജമാക്കി കഴിഞ്ഞാൽ, ഡിജിറ്റൽ വിദഗ്ദ്ധനായ രാഷ്ട്രീയക്കാരന് ഇടനിലക്കാരെ-തൊഴിലാളികളും സന്നദ്ധപ്രവർത്തകരു- കൈകാര്യം ചെയ്യുന്നതിന് ഒരു ആപ്പ് ആവശ്യമാണ് . ഇത് സാധാരണയായി വാട്ട്‌സ്ആപ്പിലും ഫോണിന്റെയും വ്യക്തിഗത കോൺടാക്റ്റിന്റെയും ഒരു മിശ്രണം വഴിയാണ് ചെയ്യുന്നത്. ശ്രേണികൾ സൃഷ്ടിക്കുന്നതിനും ദൗത്യങ്ങൾ വിന്യസിച്ച് നൽകുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രാപ്‌തമാക്കുന്ന ഒരു മികച്ച സിസ്റ്റത്തിലേക്ക് ഒരു നവീകരണം ആവശ്യമാണ്. കോർപ്പറേഷനുകളിലെ മാനേജർമാർ ജീവനക്കാരെ നിരീക്ഷിക്കുന്നതിന് പുതിയ ആപ്പുകളുടെ ആവശ്യകത കണ്ടെത്തുന്നതുപോലെ, രാഷ്ട്രീയക്കാർക്ക് അവരുടെ തൊട്ടടുത്ത തലവുമായി ഇടപഴകുന്നതിന് ഒരു ആപ്പ് ആവശ്യമാണ്.
രണ്ടാമത്തെ ആപ്പ് വോട്ടർമാരുമായിട്ടുള്ള ആശയവിനിമയത്തിനും ഇടപഴകലിനുമുള്ളതാണ്. സമീപഭാവിയിൽ വലിയ തോതിൽ ശക്തി പ്രകടനത്തിന് സാധ്യതയില്ലാതാവുമ്പോൾ, രാഷ്ട്രീയക്കാർക്ക് അവരുടെ മുഖം, പാർട്ടി ചിഹ്നം, സന്ദേശം എന്നിവ വ്യാപകമായി ലഭിക്കുന്നതിന് ഡിജിറ്റൽ ഇവന്റുകൾക്കും റാലികൾക്കും സമാനമായവ ആവശ്യമായി വരും. സ്റ്റിറോയിഡുകളിൽ സൂം നെ പറ്റി ചിന്തിക്കുക.
ഈ പ്രക്രിയയിൽ, വ്യക്തിപരമായ സംഭാഷണങ്ങൾ അവസാനിക്കുന്നതിനാൽ ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്നതിനെ പറ്റി മികച്ച അഭിപ്രായം ലഭിക്കുന്നതിന് രാഷ്ട്രീയക്കാർക്ക് സർവേ നടത്തേണ്ടതായും വരുന്നു. ചായ് പെ ചർച്ച പോലുള്ള പ്രചാരണ രീതികൾ സ്‌ക്രീൻ സെ ചർച്ച ആയി മാറേണ്ടതുണ്ട്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ബീഹാർ സംസ്ഥാന തെരെഞ്ഞെടുപ്പിനായി ആരംഭിച്ച പ്രചാരണത്തിൽ ഇതിന്റെ ആദ്യ ലക്ഷണങ്ങൾ ഞങ്ങൾ ഇതിനോടകം തന്നെ കാണുന്നുണ്ട്.
ബൂത്ത് മാനേജുമെന്റിനായി മൂന്നാമത്തെ ആപ്പ് ആവശ്യമാണ്. ഒരു സാധാരണ ലോകസഭാ നിയോജകമണ്ഡലത്തിൽ 1500-2000 ബൂത്തുകളുണ്ടാകാം, അതേ സമയം ഒരു നിയമസഭാ മണ്ഡലത്തിൽ 200-300 ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും ഏകദേശം ആയിരം വോട്ടർമാരുണ്ടാകും (ഏകദേശം 250 കുടുംബങ്ങൾ). പോളിംഗ് ദിവസത്തോടടുത്ത് വരുമ്പോൾ, തെരെഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാരെ അനുനയിപ്പിക്കാനും പോളിംഗ് നടത്താനും ബൂത്ത് തല പ്രവർത്തകരെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. ബീഹാർ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഡിജിറ്റൽ ബൂത്ത് മാനേജ്‌മെന്റ് എങ്ങനെ പ്രാവർത്തികമാകും എന്നതിന്റെ ഒരു പരീക്ഷണമായിരിക്കും.
മൊത്തത്തിൽ, പ്രവർത്തകരുമായി ഏകോപനം സാധ്യമാക്കുന്നതിനും വോട്ടർമാരുമായി ദ്വിമുഖ ആശയവിനിമയം നടത്തുന്നതിനും ബൂത്ത് കൈകാര്യം ചെയ്യുന്നതിനും വേണ്ടിയുള്ള വോട്ടർ ഡാറ്റാബേസോട് കൂടിയ മൂന്ന് ആപ്പുകൾക്ക് വരും കാലങ്ങളിൽ ഡിജിറ്റൽ രാഷ്ട്രീയത്തിന് അടിത്തറ പാകാൻ സാധിക്കും.
ചുരുക്കത്തിൽ
ഇടപഴകൽ രീതി ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക് മാറുന്നതിനോടൊപ്പം, ഈ മഹാമാരി രാഷ്ട്രീയത്തിൽ മറ്റ് മൂന്ന് തരത്തിലുള്ള മാറ്റങ്ങളും വരുത്തും.
ആദ്യമായി, കൂടുതൽ യുവ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കാൻ അതിന് കഴിയും. പ്രായമായ ആളുകളിൽ വൈറസ് ബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ, ഒരു വാക്സിൻ ലഭ്യമാകുന്നതുവരെ പ്രായമായ രാഷ്ട്രീയക്കാർ പുറത്തിറങ്ങി പ്രവർത്തിക്കാനുള്ള വിമുഖത കൂടുതലായി കാണിച്ചേക്കാം.
രണ്ടാമതായി, കൂടുതൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന ആളുകൾക്ക്, മെച്ചപ്പെട്ട നാളെ എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നതിനേക്കാൾ കൂടുതൽ പണം ഇന്ന് ലഭ്യമാക്കുന്ന പരിഹാര മാർഗ്ഗങ്ങൾ സ്വീകാര്യമായേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിലവിലെ പണം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയക്കാർക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നവരേക്കാൾ കൂടുതൽ സാധ്യത കണ്ടെത്താൻ കഴിഞ്ഞേക്കും.
അതേസമയം, രാഷ്ട്രീയക്കാർക്കെതിരായി ഒരു വൈകാരിക മാറ്റത്തിൻ്റെ അപകടമുണ്ട്. പകർച്ചവ്യാധി അതിന്റെ വ്യാപനം തുടരുകയും ലോക്ക്-അൺലോക്ക് പ്രക്രിയ നിലനിൽക്കുകയും ചെയ്താൽ, അമർഷം ഉയരാൻ തുടങ്ങും. ഇന്ത്യക്കാർ ശ്രദ്ധേയമായ തരത്തിൽ ക്ഷമയുള്ളവരാണെങ്കിലും, ചില സാഹചര്യങ്ങളിൽ, അവരുടെ അവസ്ഥകൾക്കെതിരായ അമർഷം വർദ്ധിക്കാൻ സാധ്യതയുണ്ട്.
രാഷ്ട്രീയക്കാർ ഡിജിറ്റലിലേക്ക് പോകുമ്പോൾ തന്നെ, വെല്ലുവിളികൾ ഉയർത്തുന്നവർക്ക് രാഷ്ട്രീയ തടസ്സങ്ങൾ സൃഷ്ടിക്കാൻ തക്കവിധത്തിൽ പുതിയ പ്ലാറ്റ്ഫോമുകളും വിപണന കേന്ദ്രങ്ങളും സൃഷ്ടിക്കാൻ കഴിയുമോ? ഇന്ത്യയെ ഒരു പുതിയ പാതയിലേക്ക് നയിക്കാനും ഇന്ത്യക്കാരെ ദരിദ്രരാക്കി നിലനിറുത്തുന്ന വിധത്തിൽ ഉള്ള ചരിത്രപരമായ തെറ്റുകൾ തിരുത്താനുമുള്ള അവസരം എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അത് ഈ നിമിഷമാണ്. ഡിജിറ്റൽ വിദഗ്ദ്ധരായ രാഷ്ട്രീയ സംരംഭകർ ശ്രദ്ധിക്കുന്നുണ്ടോ?
This is a translation of the original essay written in English by Rajesh Jain for Mint (July 31, 2020). If you find any errors, please rajesh@nayidisha.com.